Latest News :
Home » » കൊല്ലം പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം 2189-ാം നമ്പര്‍ ശ്രീമഹാദേവര്‍വിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ കുടുംബമേള

കൊല്ലം പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം 2189-ാം നമ്പര്‍ ശ്രീമഹാദേവര്‍വിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ കുടുംബമേള

Written By Nair News Online on 22 Mar 2014 | 11:48

കൊല്ലം: പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം 2189-ാം നമ്പര്‍ ശ്രീമഹാദേവര്‍വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേളയും എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുന്നത്തൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പായിക്കാട്ട് എന്‍.കേശവപിള്ളയ്ക്ക് സ്വീകരണവും നല്‍കി. കരയോഗം ആരംഭിച്ച ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
കരയോഗം പ്രസിഡന്റ് എസ്.സുരേന്ദ്രന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എന്‍.എസ്.എസ്. പ്രതിനിധി സഭാമെമ്പര്‍ വഴുതാനത്ത് ബാലചന്ദ്രന്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ വി.ആര്‍.കെ.ബാബു, മുരളീധരന്‍പിള്ള, വനിതാസമാജം പ്രസിഡന്റ് ആനന്ദഭായി തുടങ്ങിയവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി മുരളീധരന്‍പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.മുരളീധരന്‍പിള്ള നന്ദിയും പറഞ്ഞു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved