Latest News :
Home » » ഇന്നത്തെ 13-3-2014 (1189 കുംഭം 29) നക്ഷത്ര വിവരങ്ങള്‍

ഇന്നത്തെ 13-3-2014 (1189 കുംഭം 29) നക്ഷത്ര വിവരങ്ങള്‍

Written By Nair News Online on 13 Mar 2014 | 09:34



നമസ്തേ....
ഇന്നത്തെ (13-3-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*****************************
തീയതി: 13-3-2014 (1189 കുംഭം 29 )
നക്ഷത്രം: ആയില്യം (നാളെ രാവിലെ 07.59.13 സെക്കന്‍റ് വരെ)
കൂറ് (രാശി): കര്‍ക്കിടകം
രാശ്യാധിപന്‍: കര്‍ക്കിടകം: ചന്ദ്രന്‍ (പാര്‍വ്വതി / ദുര്‍ഗ്ഗ)
ആഴ്ച: വ്യാഴം
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)
തിഥി: ദ്വാദശി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.09 to 12.31 & 12.35 to 12.56
കൃത്യം മദ്ധ്യാഹ്നം: 12 മണി, 33 മിനിട്ട് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 2.02 മുതല്‍ 3.32 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
 ************************************
ആയില്യം നക്ഷത്രം: ചില പ്രധാന വിവരങ്ങള്‍:
--------------------------------------------------------------
ഗണം: അസുരഗണം
നക്ഷത്രദേവത: സര്‍പ്പങ്ങള്‍
നക്ഷത്രദേവതാ മന്ത്രം: "ഓം സര്‍പ്പേഭ്യോ നമ:"
മൃഗം: കരിമ്പൂച്ച
പക്ഷി: ചകോരം
വൃക്ഷം: നാകം
നാമാക്ഷരം: 'ഇ'
മന്ത്രാക്ഷരം: 'മ'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
ആയില്യം നക്ഷത്രഫലം, ദോഷം:
***************************
ഇത് അസുരഗണത്തിലുള്ള നക്ഷത്രമാകുന്നു. ആയില്യം നക്ഷത്രത്തെ ഗണ്ഡാന്തനക്ഷത്രമെന്നും അറിയപ്പെടുന്നു. ആയില്യം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് നിര്‍ബ്ബന്ധബുദ്ധി ഉണ്ടായിരിക്കും. നന്ദിയില്ലായ്മ, ധൂര്‍ത്ത്‌ എന്നിവ മൂലം പഴി കേള്‍ക്കും. പാപകര്‍മ്മങ്ങളില്‍ വീണുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. എന്തുണ്ടായാലും അതിനെ വലുതാക്കി ചിത്രീകരിക്കും.
യൗവനാനന്തരം ഉയര്‍ച്ച അനുഭവപ്പെടും. സംഭാഷണം കൊണ്ട് ആരെയും സ്വാധീനിക്കാന്‍ കഴിഴും. മറ്റുള്ളവര്‍ നിരാശരായി മടങ്ങുന്ന പരിതസ്ഥിതികളെപ്പോലും ഇവര്‍ അനുകൂലമാക്കി മാറ്റും. അന്യരെ അനുകരിക്കുന്നതിലും നര്‍മ്മഭാഷണത്തിലും മിടുക്കുകൂടും.
ഇവരുടെ ജീവിതത്തിന് വൃദ്ധിക്ഷയങ്ങള്‍ ഉണ്ടായിരിക്കും. ഉപകാരസ്മരണ കുറയുമെന്നത് ഒരു ന്യൂനതയാണ്. സമ്പന്നകുടുംബത്തുനിന്നും വിവാഹബന്ധം ഉണ്ടാകാനാണ് സാദ്ധ്യത.
ഇവര്‍ ഹൃദയകാഠിന്യമുള്ളവരാണ്. ഏത് കാര്യത്തിലും ചാഞ്ചല്യമുള്ളവരും ചിലപ്പോള്‍ വഞ്ചനാസ്വഭാവം തെറ്റല്ലെന്ന് തെളിയിക്കുന്നവരുമായേക്കാം. പ്രേമിച്ചാല്‍ ഇവര്‍ ആ വിവാഹം വരെ പിടിച്ചുനില്‍ക്കും. നായകസ്ഥാനങ്ങള്‍ അലങ്കരിക്കും. വാക്ചാതുര്യം കൊണ്ട് കാര്യങ്ങളെ തന്‍റെ വഴിക്ക് കൊണ്ടുവരും.
ആയില്യക്കാര്‍ ശുക്ര, ചന്ദ്ര, രാഹു എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മ്മങ്ങള്‍ ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ തൃക്കേട്ട, രേവതി എന്നിവയിലും ആയില്യം ദിവസവും ശ്രീകൃഷ്ണ, നാഗരാജ ക്ഷേത്രദര്‍ശനം നടത്തണം. ബുധനാഴ്ച വ്രതം, ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനവും അത്യുത്തമം ആകുന്നു. ആയില്യവും ബുധനും ചേര്‍ന്നുവരുന്ന ദിവസം പ്രത്യേകപൂജകള്‍ ചെയ്യണം.
സ്ഥാനചലനമുണ്ടാക്കുന്ന 'പാദവേധദോഷം' ഉള്ളതിനാല്‍ മൂലവുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംവാദസൂക്തപുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിക്കണം. ഏകനക്ഷത്രദോഷം ഉള്ളതിനാല്‍ ആയില്യവുമായും വിവാഹം വര്‍ജ്ജ്യമാകുന്നു. എന്നാല്‍, എകനക്ഷത്രദോഷത്തെ കാര്യമാക്കാത്ത ജ്യോതിഷപണ്ഡിതര്‍ നിരവധിയാണ്.
ആയില്യം നക്ഷത്രത്തിലെ പെണ്‍കുട്ടികള്‍ വിവാഹത്തിനായി മനുഷ്യഗണത്തിലെ ദീര്‍ഘായുസ്സുള്ള ആണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത് അത്യുത്തമം.
പച്ച, വെള്ള നിറങ്ങള്‍ അനുകൂലം. ആയില്യത്തിന്‍റെ ദേവത സര്‍പ്പമാകുന്നു. നിത്യവും സര്‍പ്പമന്ത്രം ജപിക്കുന്നത് ഗുണപ്രദം ആകുന്നു.
മന്ത്രം: 'ഓം സര്‍പ്പേഭ്യോ നമ:'
ആയില്യത്തിന്‍റെ ഭാഗ്യസംഖ്യ 5, ഉപാസനാമൂര്‍ത്തി - ശ്രീകൃഷ്ണന്‍, ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം ഗണപതിയന്ത്രം, അനുകൂലമായ രത്നം - മരതകം (എന്നിരുന്നാലും ഗ്രഹനില പരിശോധിക്കാതെ രത്നം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം താങ്കളെ പ്രത്യേകം ഓര്‍മ്മപ്പെടുത്തിക്കൊള്ളുന്നു).
******************************************
ദിവസേനയുള്ള ജ്യോതിഷ വിവരങ്ങള്‍ ലഭിക്കുന്നതിന് Uthara Astro Research Center എന്ന പേജ് LIKE ചെയ്യുക:
Share this article :
 
Copyright © 2014. Nair News Online - All Rights Reserved