Latest News :
Home » » ടിപി കേസ്; വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍...

ടിപി കേസ്; വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍...

Written By Unknown on 21 Feb 2014 | 16:03

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കേസിലെ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കൊലയാളി സംഘത്തിലെ ഏഴ് പേരടക്കം 12 പ്രതികളാണ് വിധി ചോദ്യം ചെയ്തിരിക്കുന്നത്.കേസില്‍ പ്രോസിക്യൂഷന്‍ ആര്‍എംപി നേതാക്കളെയും ആര്‍എസ്എസുകാരനെയും സാക്ഷികളാക്കിയെന്ന് പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.  തെളിവുകളും വസ്തുതകളും വേണ്ട രീതിയില്‍ പരിശോധിക്കാതെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ദൃക്ഷ്‌സാക്ഷികള്‍ ആരുമില്ലെന്ന് അന്വേഷണ സംഘം വിവിധഘട്ടങ്ങളില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലുണ്ട്. ഇതേതുടര്‍ന്ന് പ്രോസിക്യൂഷന്‍ മൂന്ന് ആര്‍എംപി നേതാക്കളെയും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെയും സാക്ഷിയാക്കുകയായിരുന്നുവെന്നും പ്രതികള്‍ വാദിക്കുന്നു. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടന്നത്. അന്വേഷണ സംഘം മുന്‍വിധികളോടെ കെട്ടിച്ചമച്ച കേസാണിതെന്നും അതിനാല്‍ ശിക്ഷ റദ്ദാക്കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved