Latest News :
Home » » ടിപി വധം ; ഗൂഢാലോചനക്കേസ് സിബിഐയ്ക്ക് വിട്ടുവെന്ന് ചെന്നിത്തല.

ടിപി വധം ; ഗൂഢാലോചനക്കേസ് സിബിഐയ്ക്ക് വിട്ടുവെന്ന് ചെന്നിത്തല.

Written By Unknown on 20 Feb 2014 | 13:30

ആര്‍എംപി നേതാവായ ടി.പി. ചന്ദ്രശേഖരന്‍ വധഗൂഡാലോചനക്കേസ് സിബിഐയ്ക്ക് വിട്ടു. ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തലയാണ് പത്രസനമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐയ്ക്ക് വിട്ടതെന്നും ചെന്നിത്തല. പ്രതികളുടെ ഫോണ്‍ വിളികള്‍ പലതും സംശയത്തിന്റെ നിഴലിലാണെന്നും  പ്രതികള്‍ക്ക് ഉന്നതബന്ധത്തിന്റെ തെളിവുകള്‍ ഉണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാറിന് ആരേയും പ്രതി സ്ഥാനത്ത് നിര്‍ത്തേണ്ട അവശ്യമില്ലെന്നും എന്നാല്‍ സത്യങ്ങള്‍ പുറത്ത് വരണമെന്നും ചെന്നിത്തല അറിയിച്ചു. അതേസമയം ടിപി വധ ഗൂഢാലോചനക്കേസ് സിബിഐയ്ക്ക് വിട്ടതില്‍ സന്തോഷമുണ്ടെന്ന് ടിപിയുടെ ഭാര്യ കെ.കെ രമ പറഞ്ഞു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved