Latest News :
Home » » രാജ്യസഭയും തെലുങ്കാന ബില്‍ പാസ്സാക്കി..... ഇതെലുങ്കാന യാഥാര്‍ത്ഥ്യമാകാന്‍ ഇനി രാഷ്ട്രപതിയുടെ ഒപ്പുമാത്രം ....

രാജ്യസഭയും തെലുങ്കാന ബില്‍ പാസ്സാക്കി..... ഇതെലുങ്കാന യാഥാര്‍ത്ഥ്യമാകാന്‍ ഇനി രാഷ്ട്രപതിയുടെ ഒപ്പുമാത്രം ....

Written By Unknown on 21 Feb 2014 | 13:10


രാജ്യസഭയും തെലുങ്കാന ബില്‍ പാസ്സാക്കി. ആന്ധ്ര എംപിമാരുടെ ബഹളത്തിനിടെ രാജ്യസഭയും തെലുങ്കാന ബില്‍ പാസ്സാക്കി. ബിജെപിയുടെ പിന്തുണയോടു കൂടിയാണ് തെലുങ്കാന ബില്‍ രാജ്യസഭയില്‍ പാസ്സാക്കിയത്. രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുന്നതോടെ 29 ാം സംസ്ഥാനമായി തെലുങ്കാന രൂപീകൃതമാകും. ശബ്ദവോട്ടോടെയാണ് ആന്ധ്ര വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ രാജ്യസഭ പാസാക്കിയത്. ബില്ലിന്മേല്‍ ചര്‍ച്ച ആരംഭിച്ചെങ്കിലും സീമാന്ധ്രയില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ പലവട്ടം നിര്‍ത്തിവച്ചിരുന്നു. സീമാന്ധ്ര മേഖലയ്ക്ക് പ്രത്യേക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷത്തേക്ക് സീമാന്ധ്ര മേഖലയ്ക്ക് പ്രത്യേക പദവി ലഭിക്കും. 2009 ഡിസംബര്‍ ഒന്‍പതിനാണ് തെലങ്കാന രൂപീകരണത്തിനുള്ള പ്രക്രിയ കോണ്‍ഗ്രസ് ആരംഭിച്ചത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved