Latest News :
Home » » രാജീവ് വധം ; ജയലളിതയുടെ നിലപാടിനെതിരെ കേന്ദ്രസര്‍ക്കര്‍ സുപ്രീം കോടതിയിലേക്ക്.

രാജീവ് വധം ; ജയലളിതയുടെ നിലപാടിനെതിരെ കേന്ദ്രസര്‍ക്കര്‍ സുപ്രീം കോടതിയിലേക്ക്.

Written By Unknown on 20 Feb 2014 | 11:43


 തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രാജീവ് ഗാന്ധി വധക്കേസ്സിലെ മുഴുവന്‍ പ്രതികളേയും വിട്ടയ്ക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. മുന്നു ദിവസത്തിനിടെ തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പ്രതികളെ വിട്ടയ്ക്കുമെന്നാണ് തമിഴ്‌നാട് വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാറിന് ഒറ്റയ്ക്ക് ഇത്തരത്തിലുള്ളൊരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപ്പിച്ചിരിക്കുന്നത്. ഇന്ന് 12.30ന് ഇത് സുപ്രീം കോടതി പരിഗണിക്കും.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved