Latest News :
Home » » മോഡി ഉപരോധം യുഎസ് പിന്‍വലിച്ചു.

മോഡി ഉപരോധം യുഎസ് പിന്‍വലിച്ചു.

Written By Unknown on 13 Feb 2014 | 12:45



ഒരു ദശാബ്ദകാലത്തോളം നിലനിന്ന മോഡി ഉപരോദം യുഎസ് പിന്‍വലിച്ചു. ഗാന്ധി നഗറിലെ മോഡിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യന്‍ യുഎസ് അബാസിഡര്‍ നാന്‍സി പവല്‍ ഇക്കാര്യം അറിയിച്ചത്. മോഡിക്ക് വേണമെങ്കില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാമെന്നും നാന്‍സി പവല്‍ കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കി. രണ്ടായിരത്തോളം ജനങ്ങള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് 2005ല്‍ യുഎസ് നിയമപ്രകാരം മോഡിക്ക് വിസ നിഷേധിച്ചത്. കേസില്‍ കോടതി മോഡിയ കുറ്റവിമുക്തനാക്കിയിരുന്നു. മോഡി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആയേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് യുറോപ്യന്‍ രാജ്യങ്ങള്‍ക്കും ഓസ്‌ട്രേലിയ്ക്കും പിന്നാലെ അമേരിക്കയും മോഡി ഉപരോധം പിന്‍വലിച്ചത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved