Latest News :
Home » » 25 മുതല്‍ രാജ്യവ്യാപകമായി ഗ്യാസ് ഏജന്‍സികളുടെ സമരം......

25 മുതല്‍ രാജ്യവ്യാപകമായി ഗ്യാസ് ഏജന്‍സികളുടെ സമരം......

Written By Unknown on 22 Feb 2014 | 12:12

 ഈ മാസം 25 മുതല്‍ രാജ്യ വ്യാപകമായി ഗ്യാസ് ഏജന്‍സികള്‍ ഗ്യാസ് വിതരണം നിര്‍ത്തിവെക്കുന്നു. ഏജന്‍സികള്‍ക്ക് പിഴ ചുമത്താനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഗ്യാസ് ഏജന്‍സികള്‍ സമരം നടത്തുന്നത്. ഇതിനായുള്ള നിര്‍ദ്ദേശം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചു. കൂടാതെ നിയന്ത്രണമില്ലാതെ പുതിയ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. മൂന്ന് എണ്ണക്കമ്പനികളുടെ ഏജന്‍സികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകമാകും 25 മുതല്‍ തടസ്സപ്പെടുക. ആശൂപത്രികളിലേക്കും ഹോട്ടലുകളിലേക്കുമുള്ള വിതരണത്തിന് തടസ്സമുണ്ടാകില്ല. പാചകവാതക കമ്പനികള്‍ പുറത്തിറക്കിയ വിപണന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിതരണക്കാര്‍ക്ക് എതിരാണെന്നും ഗ്യാസ് ഏജന്‍സികള്‍ ആരോപിച്ചു.


 
Share this article :
 
Copyright © 2014. Nair News Online - All Rights Reserved