Latest News :
Home » » രമ നിരാഹാര സമരം അവസാനിപ്പിച്ചു. സമരം വന്‍ വിജയമെന്ന് ആര്‍എംപി.

രമ നിരാഹാര സമരം അവസാനിപ്പിച്ചു. സമരം വന്‍ വിജയമെന്ന് ആര്‍എംപി.

Written By Unknown on 7 Feb 2014 | 13:33

രമ നിരാഹാര സമരം അവസാനിപ്പിച്ചു..... സമരം വന്‍വിജയമെന്ന് ആര്‍എംപി.

ടി പി വധ ഗൂഡാലോചനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ സെക്രട്ടേറിയറ്റിന് മുമ്പില്‍ 5 ദിവസമായി നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കാന്‍ ആര്‍എംപി നേതൃത്വ യോഗമാണ് തീരുമാനമെടുത്തത്. ടി പി വധ ഗൂഡാലോചനക്കേസില്‍ സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സിബിഐ അന്വേഷത്തിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍എംപി നേതൃത്വം അറിയിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കുന്നുവെന്നും ആര്‍എംപി നേതൃത്വം അറിയിച്ചു. വി ആര്‍ ബി ഭാസ്‌കര്‍ സമരപന്തലിലെത്തി നാരങ്ങാ നീര് നല്‍കിയാണ് നിരാഹാരസമരം ഔദ്യോഗികമായി അവസാനിപ്പിച്ചത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved