Latest News :
Home » » കനത്ത മഞ്ഞുവീഴ്ച : ഹിമാചല്‍ ഹൈവെകള്‍ അടച്ചു.

കനത്ത മഞ്ഞുവീഴ്ച : ഹിമാചല്‍ ഹൈവെകള്‍ അടച്ചു.

Written By Unknown on 7 Feb 2014 | 12:48

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹിമാചല്‍ ഹൈവേകള്‍ അടച്ചിട്ടിരിക്കുകയാണ്. കുളു മണാലി ദേശീയപാതയിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിനോദ സഞ്ചാരമേഖലയായ മണാലി, കുളു എന്നീ സ്ഥലങ്ങളിലേക്കുള്ള ഹൈവേയില്‍ മഞ്ഞുകട്ടകള്‍ നിറഞ്ഞിരിക്കുകയാണ് . മണാലിയിയില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില 2 ഡിഗ്രി സെല്‍ഷ്യസാണ്. കുളു ജില്ലയില്‍ മഴ പെയ്യുന്നുണ്ട്. കനത്ത മഴ കാരണം ഇവിടെയുള്ള ടൂറിസ്റ്റുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കനത്ത മഞ്ഞുവീഴ്ചയും മഴയും ഞായറാഴ്ചവരെയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved