Latest News :
Home » » അഴീക്കല്‍ സില്‍ക്ക് പ്രദേശങ്ങളില്‍ ഭീതി ഉണര്‍ത്തുന്നൂ.. ..... നിരവധി രോഗങ്ങളുമായി സമീപവാസികള്‍ ...

അഴീക്കല്‍ സില്‍ക്ക് പ്രദേശങ്ങളില്‍ ഭീതി ഉണര്‍ത്തുന്നൂ.. ..... നിരവധി രോഗങ്ങളുമായി സമീപവാസികള്‍ ...

Written By Unknown on 19 Feb 2014 | 16:18

അഴീക്കല്‍ സില്‍ക്ക് സമീപ പ്രദേശങ്ങളില്‍ രോഗ ഭീതി പരത്തുന്നൂ. പൊളിച്ചെടുക്കാനായി അഴീക്കല്‍ തുറമുഖത്ത് എത്തുന്ന കപ്പലില്‍ നിന്നും സമീപപ്രദേശങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. അടുത്ത കാലത്തായി നവജാത ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും സില്‍ക്കിന് സമീപത്തെ ഹാര്‍ബറില്‍ മത്സ്യമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും സാമ്യമുള്ള ഒട്ടേറെ രോഗങ്ങള്‍ പിടിപെട്ടപ്പോഴാണ് നാട്ടുകാര്‍ക്ക് സില്‍ക്കിന്റെ ദോഷഫലങ്ങള്‍ മനസ്സിലായത്. ത്വക്ക് രോഗങ്ങള്‍, ശിശുരോഗങ്ങള്‍ , കാഴ്ച നഷ്ടപ്പെടല്‍ എന്നിവയും ഈ മേഖലയില്‍ വ്യാപകമാണ്. കപ്പലുകള്‍ പുഴയില്‍ തന്നെ നിര്‍ത്തിയിട്ട് പൊളിക്കുമ്പോള്‍ രാസവസ്തുക്കളും കാലപ്പഴക്കമുള്ള എണ്ണയും മറ്റും പുഴയിലേക്ക് ഒലിച്ചിറങ്ങുന്നതാണ് രോഗങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കപ്പലിലെ വെയ്സ്റ്റ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നാല് കപ്പലുകളാണ് കഴിഞ്ഞ ദിവസം പൊളിക്കാനായി അഴീക്കല്‍ തീരത്തെത്തിയത്. കൊളംബോ, ശ്രീലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നാണ് അഴീക്കലില്‍ പൊളിക്കാനായി കപ്പലുകള്‍ എത്തുന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved