Latest News :
Home » » ചേര്‍ത്തല എന്‍. എസ്. എസ്. ജന്മനക്ഷത്ര സംഭാവന സമാഹരണം

ചേര്‍ത്തല എന്‍. എസ്. എസ്. ജന്മനക്ഷത്ര സംഭാവന സമാഹരണം

Written By Nair News Online on 13 Feb 2014 | 12:13





ചേര്‍ത്തല: എന്‍.എസ്.എസ്. ജന്മനക്ഷത്ര സംഭാവന സമാഹരണത്തിനും എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന്റെ പരിപാടികള്‍ വിശദീകരിക്കുന്നതിനുമായി ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഭാരവാഹികള്‍ 15, 16 തീയതികളില്‍ താലൂക്കിലെ 73 കരയോഗങ്ങളും സന്ദര്‍ശിക്കും.

15ന് രാവിലെ 9.30ന് നെടുമ്പ്രക്കാട് എന്‍.എസ്.എസ്. കരയോഗത്തില്‍നിന്ന് ആരംഭിക്കുന്ന സന്ദര്‍ശനം വൈകിട്ട് ആറിന് വേളോര്‍വട്ടം എന്‍.എസ്.എസ്. കരയോഗത്തില്‍ സമാപിക്കും. 16ന് രാവിലെ 9.30ന് തിരുനല്ലൂര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ നിന്ന് ആരംഭിക്കുന്ന സന്ദര്‍ശനം വൈകിട്ട് അഞ്ചിന് ടൗണ്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ സമാപിക്കും.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved