Latest News :
Home » » എന്‍. എസ്. എസ്സിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ വന്‍ മാറ്റം സൃഷ്ടിക്കും

എന്‍. എസ്. എസ്സിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ വന്‍ മാറ്റം സൃഷ്ടിക്കും

Written By Nair News Online on 13 Feb 2014 | 11:55






ചാത്തന്നൂര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങളും മതസ്​പര്‍ദ്ധകളും രൂക്ഷമായ കാലഘട്ടത്തില്‍ എന്‍.എസ്.എസ്. നടപ്പാക്കുന്ന ആദ്ധ്യാത്മിക പഠനകേന്ദ്രം സാമൂഹിക സാംസ്‌കാരിക രംഗത്ത് വന്‍ മാറ്റം സൃഷ്ടിക്കുമെന്ന് എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്‍ പറഞ്ഞു.


പള്ളിമണ്‍ ഈശ്വരവിലാസം എന്‍.എസ്.എസ്. കരയോഗം ആരംഭിച്ച ആദ്ധ്യാത്മികപഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.ശ്രീകുമാര്‍ അദ്ധ്യക്ഷനായി. കെ.അരവിന്ദാക്ഷന്‍ നായര്‍, പള്ളിമണ്‍ സന്തോഷ്, എസ്.സരളകുമാരി അമ്മ, ജെ.ഷീലാമണി അമ്മ, സുഭിതാഭായി തുടങ്ങിയവര്‍ സംസാരിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved