ചാരുംമൂട്: പി.ഡി.പി. സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രാണേഷ്‌കുമാറിന്റെ പിതാവിന് എന്‍.എസ്.എസ്. കരയോഗം വിശദീകരണ കത്ത് നല്‍കി. ഗുജറാത്തില്‍ പോലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്‌കുമാറിന്റെ പിതാവ് താമരക്കുളം കൊട്ടയ്‌ക്കാട്ടുശേരി മണലാടി തെക്കതില്‍ ഗോപിനാഥപിള്ളയ്‌ക്കാണ് കൊട്ടയ്‌ക്കാട്ടുശേരി 1240-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വിശദീകരണം ആവശ്യപ്പെട്ട് കത്തുനല്‍കിയത്. കരയോഗത്തിന്റെ മുന്‍ പ്രസിഡന്റും ഖജാന്‍ജിയുമായ ഗോപിനാഥന്‍പിള്ള പി.ഡി.പി. സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഹിന്ദുസംഘടനകളെ ആക്ഷേപിച്ചതായുമാണ് ആരോപണം. ഇന്ന് നടക്കുന്ന പൊതുയോഗത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ 28 നാണ് ചാരുംമൂട്ടില്‍ പി.ഡി.പി. മനുഷ്യാവകാശ സമ്മേളനം നടത്തിയത്. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ആര്‍. രാജേഷ് എം.എല്‍.എ ഉള്‍പ്പെടെ പി.ഡി.പി. നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കരയോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ചുരുക്കം പേരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നേതൃത്വം വിശദീകരണ കത്ത് നല്‍കിയതെന്നാണ് അറിവ്.
-----------------------
മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.
- See more at: http://www.mangalam.com/print-edition/keralam/137778#sthash.c3WUN4V6.ITx605u4.dpuf