കുരട്ടിശ്ശേരി 2296 നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം കരയോഗം പ്രസിഡന്റ് ജി. കൃഷ്ണന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എന്‍. ദാസ് മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. എസ്.പി.എസ്. ഉണ്ണിത്താന്‍, ജയകുമാര്‍ മണ്ണാമഠം, പുഷ്പകുമാരി എന്നിവര്‍ പ്രസംഗിച്ചു.