Latest News :
Home » , » സാമ്പത്തിക പിന്നാക്കാവസ്ഥ കാണാത്ത ഭരണ നേതൃത്വങ്ങള്‍ക് എതിരെ സംഘടിത ശക്തിയാകണം - എന്‍.എസ്.എസ് !!!

സാമ്പത്തിക പിന്നാക്കാവസ്ഥ കാണാത്ത ഭരണ നേതൃത്വങ്ങള്‍ക് എതിരെ സംഘടിത ശക്തിയാകണം - എന്‍.എസ്.എസ് !!!

Written By Nair News Online on 12 Jan 2014 | 18:19






ആലപ്പുഴ: മുന്നാക്കക്കാരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ 

കാണാത്ത ഭരണനേതൃത്വങ്ങള്‍ക്കെതിരെ സമുദായാംഗങ്ങള്‍ 

സംഘടിതശക്തിയായി മുന്നേറണമെന്ന് എന്‍.എസ്.എസ്. ട്രഷറര്‍ 

ഡോ.എം. ശശികുമാര്‍ പറഞ്ഞു. കൈതവന 856-ാം നമ്പര്‍ 

എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരക 

മന്ദിര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു 

അദ്ദേഹം. സമുദായാംഗങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ 

പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇടത്-വലത് പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ വലിയ 

വിലനല്‍കേണ്ടിവരും. സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് 

എന്‍.എസ്.എസ്. നടത്തുന്നത്. മറ്റു സമുദായങ്ങള്‍ക്ക് ദോഷകരമാകുന്ന ഒരു പ്രവര്‍ത്തനവും 

എന്‍.എസ്.എസ്സിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. എന്നാല്‍, എന്‍.എസ്.എസ്സിന് കിട്ടേണ്ടത് കിട്ടണം. 

എന്‍.എസ്.എസ്. സ്ഥാപിച്ച കാലത്തുണ്ടായ അവഗണന ഇപ്പോഴുമുണ്ട്. അതിനെതിരെ 

പ്രതികരിക്കാനുള്ള ബാധ്യത സമുദായാംഗങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 




പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. ഡയറക്ടര്‍ 

ബോര്‍ഡംഗവും അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ.കെ. പത്മനാഭപിള്ളയും  
എച്ച്.ആര്‍. സെല്ലിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്.ഡയറക്ടര്‍ ബോര്‍ഡംഗവും ചങ്ങനാശ്ശേരി 

താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കലും നിര്‍വഹിച്ചു. 


എച്ച്.ആര്‍.സെല്‍ കോ-ഓര്‍ഡിനേറ്ററും അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗവുമായ 

പ്രൊഫ. ഡി. ഗംഗാദത്തന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് പ്രൊഫ. 

എം.സുകുമാരമേനോന്‍ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി പി. ഗോപാലന്‍ നായര്‍ 

റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 



അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.കെ. ചന്ദ്രശേഖരക്കുറുപ്പ്, കെ.പി. 

അയ്യപ്പന്‍പിള്ള, പ്രൊഫ. എന്‍. ചന്ദ്രശേഖരന്‍ നായര്‍, സി. അനന്തകൃഷ്ണന്‍, യു.കെ. സോമന്‍, 

അഡ്വ. ആര്‍.ശങ്കരന്‍കുട്ടി, ആലപ്പുഴ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സി. 

അരവിന്ദാക്ഷന്‍, ഡോ. പി.എന്‍.രമാദേവി, ബാലകൃഷ്ണന്‍ ജി.കുറുപ്പ്, ഷീലാ ശരത്, ടി. 

സുഷമകുമാരി, വിദ്യ, ഡോ.സി. ഉണ്ണിക്കൃഷ്ണന്‍ നായര്‍, കെ.കെ. മധുസൂദനന്‍ നായര്‍ എന്നിവര്‍ 

പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടിയും കുടുംബ സംഗമവുമുണ്ടായിരുന്നു.

Share this article :
 
Copyright © 2014. Nair News Online - All Rights Reserved