ദില്ലി: ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന ജനതാ ദര്‍ബാര്‍ ദില്ലിയിലെ ആംആദ്മി സര്‍ക്കാര്‍
താല്‍കാലികമായി ഉപേക്ഷിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ പൊതുജനങ്ങള്‍ക്ക് തന്നെ കാണുന്നതിന്
മറ്റ് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് കേരജിവാള്‍ പറഞ്ഞു. ഇതിനു പകരമായി ജനങ്ങളുടെ
പരാതികള്‍ അറിയിക്കാന്‍ ഹെല്‍പ് ലൈന്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ജനതാ ദര്‍ബാര്‍ ഇടയ്ക്ക്
ഉപേക്ഷിച്ചു. അനിയന്ത്രിതമായ ആളുകളുടെ തള്ളിക്കയറ്റത്തെ തുടര്‍ന്നാണ് പരിപാടി ഇടയ്ക്ക്
അവസാനിപ്പിക്കേണ്ടി വന്നത്.
