തീയതി: 20-1-2014 (1189 മകരം 7 )
നക്ഷത്രം: പൂരം (അര്‍ദ്ധരാത്രി 12.03.22 സെക്കന്‍റ് വരെ). തുടര്‍ന്ന്‍ ഉത്രം.
ആഴ്ച: തിങ്കള്‍
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)
തിഥി: ചതുര്‍ത്ഥി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.10 to 12.32 & 12.36 to 12.58.
കൃത്യം മദ്ധ്യാഹ്നം: 12 മണി, 34 മിനിട്ട്, 23 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 8.14 മുതല്‍ 9.40 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
പൂരം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
കൂറ് (രാശി): ചിങ്ങം.
രാശ്യാധിപന്‍: മകത്തിന് ചിങ്ങം: സൂര്യന്‍ (ശിവന്‍)
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ആര്യമാവ്
നക്ഷത്രദേവതാ മന്ത്രം: "ഓം ആര്യമ്ണേ നമ:"
മൃഗം: ചുണ്ടെലി
പക്ഷി: ചകോരം
വൃക്ഷം: പ്ലാശ്
നാമാക്ഷരം: 'ഇ'
മന്ത്രാക്ഷരം: 'മ'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ
നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).