Latest News :
Home » » 19-1-2014 നക്ഷത്രവിവരങ്ങള്‍

19-1-2014 നക്ഷത്രവിവരങ്ങള്‍

Written By Nair News Online on 23 Jan 2014 | 05:52

തീയതി: 19-1-2014) (1189 മകരം 6 )

നക്ഷത്രം: മകം (ഇന്ന് രാത്രി 9.38.38 സെക്കന്‍റ് വരെ)

-മൃത്യുയോഗം, ശലാകവേധം എന്നിവയുള്ളതിനാല്‍ ഇന്ന് ശുഭകര്‍മ്മങ്ങള്‍ക്ക് (പ്രത്യേകിച്ച് വിവാഹനിശ്ചയം, വിവാഹം) അനുവദനീയ ദിവസമല്ല-

-ഇന്ന് മകം നക്ഷത്രക്കാര്‍ ശിവക്ഷേത്രത്തില്‍ നെയ്‌വിളക്ക്, മൃത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവ നടത്തി പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമം ആയിരിക്കും-

ആഴ്ച: ഞായര്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: തൃതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.10 to 12.32 & 12.36 to 12.58

കൃത്യം മദ്ധ്യാഹ്നം: 12 മണി, 34 മിനിട്ട്, 04 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 4.54 മുതല്‍ 6.20 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

മകം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
കൂറ് (രാശി): ചിങ്ങം.
രാശ്യാധിപന്‍: ചിങ്ങം: സൂര്യന്‍ (ശിവന്‍)
ഗണം: (മകം നക്ഷത്രം) അസുരഗണം
നക്ഷത്രദേവത: പിതൃക്കള്‍
നക്ഷത്രദേവതാ മന്ത്രം: "ഓം പിതൃഭ്യോ നമ:"
മൃഗം: എലി
പക്ഷി: ചകോരം
വൃക്ഷം: പേരാല്‍
നാമാക്ഷരം: 'ഇ'
മന്ത്രാക്ഷരം: 'മ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).


courtasy
http://www.utharaastrology.com
https://www.facebook.com/anilvelichappadan
Share this article :
 
Copyright © 2014. Nair News Online - All Rights Reserved