Latest News :
Home » , » കാസര്‍കോട് ആയിരങ്ങളെത്തി ആവേശമായി നായര്‍ മഹാസമ്മേളനം

കാസര്‍കോട് ആയിരങ്ങളെത്തി ആവേശമായി നായര്‍ മഹാസമ്മേളനം

Written By Nair News Online on 7 Apr 2014 | 12:45




കാസര്‍കോട്: കാസര്‍കോട് താലൂക്ക് നായര്‍ മഹാസമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കറന്തക്കാട് നടന്ന സമ്മേളനം നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കറന്തക്കാട് പണിത കാസര്‍കോട് താലൂക്ക് യൂണിയന്‍ മന്ദിരത്തിന്റെ ഉദ്ഘാടനവും സുകുമാരന്‍ നായര്‍ നിര്‍വഹിച്ചു.
കാസര്‍കോട് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഒരു സ്ഥാപനംവരുമെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു പൈസപോലും സംഭാവന വാങ്ങിക്കാത്ത സ്ഥാപനങ്ങളാണ് എന്‍.എസ്.എസ്സിന്റത്. ഒരു കുട്ടിക്കും പഠനത്തിന് അവസരം നിഷേധിക്കപ്പെടരുത്. രാഷ്ട്രീയനിലപാടുകള്‍ പലതും എന്‍.എസ്.എസ്. എടുത്തിട്ടുണ്ട്. അത് നായന്മാര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല. ഭൂരിപക്ഷ ജനത്തിന് വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എ.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഹരികുമാര്‍ കോയിക്കല്‍, വി.രാഘവന്‍, ഹൊസ്ദുര്‍ഗ്് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.യു. ഉണ്ണിക്കൃഷ്ണന്‍ നായര്‍, താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് സ്മിതാ ബാലകൃഷ്ണന്‍, എം.കുഞ്ഞിരാമന്‍ നായര്‍, കെ.ചിണ്ടന്‍ നമ്പ്യാര്‍, എന്‍.നാരായണന്‍ നമ്പ്യാര്‍, ഉദയഭാനു എന്നിവര്‍ സംസാരിച്ചു. എ.ശ്രീവത്സന്‍ നമ്പ്യാര്‍ സ്വാഗതവും യു.രാജഗോപാലന്‍ നന്ദിയും പറഞ്ഞു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved