Latest News :
Home » » മാന്നാര്‍ നായര്‍ സമാജം ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി

മാന്നാര്‍ നായര്‍ സമാജം ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി

Written By Nair News Online on 2 Apr 2014 | 12:36



മാന്നാര്‍: ഏപ്രില്‍ 13 മുതല്‍ 20 വരെ മാന്നാറില്‍ നടക്കുന്ന നായര്‍ സമാജം ട്രോഫി അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ടൂര്‍ണമെന്റ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 4.30ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. നിര്‍വഹിക്കും. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9961924347, 9961366374 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved