Latest News :
Home » » വെനസ്വേലയില്‍ പ്രക്ഷോഭകരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 25 ആയി.

വെനസ്വേലയില്‍ പ്രക്ഷോഭകരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 25 ആയി.

Written By Unknown on 13 Mar 2014 | 12:36

വെനസ്വേലയില്‍ പ്രക്ഷോഭകരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ വെനസ്വേലന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം 25 ആയി. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അനുകൂലികളും എതിര്‍ക്കുന്നവരും തലസ്ഥാന നഗരത്തിലെ തെരുവില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് സൈന്യം വെടിവെക്കുകയായിരുന്നു. സ്റ്റേറ്റ് ഓംബുഡ്‌സ്മാന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് നാഷണല്‍ ഗാര്‍ഡ് സേന തടഞ്ഞു. മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പെട്രോള്‍ ബോംബുകളും കല്ലുകളും സേനയ്ക്കു നേരേ വലിച്ചെറിഞ്ഞ വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved