ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും വിടുതല്‍ ഹര്‍ജികള്‍ സിബിഐ കോടതി തള്ളി. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹര്‍ജി നല്കിയിരുന്നത്. കേസില്‍ 18-നു കോടതി കുറ്റപത്രം സമര്‍പ്പിക്കും.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ക്കെതിരായി സാക്ഷിമൊഴികളോ തെളിവുകളോ ഇതുവരെ ഹാജരാക്കാനായില്ലെന്ന് കാണിച്ചാണ് ഇരുവരും വിടുതല്‍ ഹര്‍ജി നല്കിയത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വധിച്ച കേസിലെ ഏഴും എട്ടും പ്രതികളാണ് രാജനും ചന്ദ്രശേഖരനും. 2006 ഒക്‌ടോബറിലാണ് ഫസല്‍ തലശേരി മാട്ടിപ്പീടികയ്ക്കു സമീപം വെട്ടേറ്റു മരിച്ചത്.