ആര്‍എംപി നേതാവായ ടിപി ചന്ദ്രശേഖരന്റെ വധക്കേസില്‍ കോടതി ശിക്ഷിച്ച കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രനെ ജയരാജന്മാര്‍ സന്ദര്‍ശിച്ചു. രാമചന്ദ്രന് ടിപിയോടുള്ള വ്യക്തവൈരാഗ്യമാണ് കലപാതകത്തില്‍ കലാശിച്ചതെന്ന് പിബി നിയോഗിച്ച കമ്മീഷന്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയതിന്റെ ഫലമായിട്ട് രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പുറത്താക്കിയ വാര്‍ത്ത രാമചന്ദ്രനെ അറിയിക്കുന്നതിനായാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും എം.വി.ജയരാജനും ജെയിംസ് മാത്യു എംഎല്‍എയും ചേര്‍ന്ന് സന്ദര്‍ശനം നടത്തിയത്. രാമചന്ദ്രനുമായി മുക്കാല്‍ മണിക്കൂറോളം നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന കാര്യം രാമചന്ദ്രനെ അറിയിക്കാനാണ് എത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.
