Latest News :
Home » » പരസ്പര സമ്മതത്തോടെയാണെങ്കില്‍ സ്വവര്‍ഗ്ഗ വിവാഹം തെറ്റല്ലെന്ന് ദലൈലാമ.

പരസ്പര സമ്മതത്തോടെയാണെങ്കില്‍ സ്വവര്‍ഗ്ഗ വിവാഹം തെറ്റല്ലെന്ന് ദലൈലാമ.

Written By Unknown on 7 Mar 2014 | 12:44

പരസ്പര സമ്മതത്തോടെയാണെങ്കില്‍ സ്വവര്‍ഗ്ഗ വിവാഹത്തില്‍ തെറ്റില്ലെന്ന് ദലൈലാമ. വ്യാഴാവ്ച നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലാണ് ദലൈലാമ ഇക്കാര്യം അറിയിച്ചത്. റേഡിയോ ടെലിവിഷന്‍ അവതാരകനായ വാറി കിംഗിന് നല്‍കിയ അഭിമുഖത്തിലാണ് സ്വവര്‍ഗ്ഗാനുരാഗം സര്‍ക്കാരിനുമാത്രമല്ല ഒരു വ്യക്തിയുടെ ഇഷ്ടമാണെന്നും പരസ്പര സമ്മതമുണ്ടെങ്കില്‍ അതില്‍ തെറ്റില്ലെന്നും അഭിപ്രായപ്പെട്ടത്. എങ്കിലും ഓരോ വ്യക്തിയും സ്വന്തം മതത്തിന്റെ നിയമങ്ങള്‍ പാലിക്കണമെന്ന് ദലൈലാമ പറഞ്ഞു. മതത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് സ്വന്ത ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്നും ദലൈലാമ അറിയിച്ചു. ഒരു സാഹചര്യത്തിലും മനുഷ്യാവകാശ ലംഘനം അനുവദിക്കാനാവില്ലെന്നും ദലൈലാമ പറഞ്ഞു.






Share this article :
 
Copyright © 2014. Nair News Online - All Rights Reserved