Latest News :
Home » » ന്യൂയോര്‍ക്കിലെ കെട്ടിട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

ന്യൂയോര്‍ക്കിലെ കെട്ടിട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

Written By Unknown on 13 Mar 2014 | 13:01

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. വാതകച്ചോര്‍ച്ച മൂലമാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍  50 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗര പ്രാന്തത്തിലുള്ള ഈസ്റ്റ് ഹാര്‍ലമിലാണ് സ്‌ഫോടനത്തെത്തുടര്‍ന്നു രണ്ടു ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു വീണത്. സ്‌ഫോടനത്തെത്തുടര്‍ന്നു പരിസരമാകെ തീയും പുകയും നിറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം വാതകച്ചോര്‍ച്ചയെ തുടര്‍ന്നാണെന്നും തീവ്രവാദ ബന്ധം സംശയിക്കുന്നില്ലെന്നും പോലീസ് അധികൃതരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് ഹാര്‍ലമില്‍ 114, 117 സ്ട്രീറ്റുകള്‍ക്കിടയിലുള്ള പാര്‍ക്ക് അവന്യുവിലെ രണ്ട്  ആറുനിലക്കെട്ടിടങ്ങളാണ് ബുധനാഴ്ച്ച  രാവിലെ ഒമ്പതിനു തകര്‍ന്നു വീണത്. ന്യൂയോര്‍ക്ക് പ്രാന്തവുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖലയ്ക്കു സമീപത്താണ് തകര്‍ന്നു വീണ കെട്ടിടങ്ങള്‍. വന്‍ സ്‌ഫോടന ശബ്ദത്തോടെയാണു തകര്‍ന്നു വീണതെന്നു പ്രദേശവാസികള്‍ പറഞ്ഞു. പിയാനോ സ്റ്റോര്‍, സ്പാനിഷ് പള്ളി, പാര്‍പ്പിടങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണു ഒരു കെട്ടിടം.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved