Latest News :
Home » » മലേഷ്യന്‍ വിമാനം കാണാതായതിന് പിന്നില്‍ തീവ്രവാദികളോ ? രണ്ടു യാത്രക്കാര്‍ ഉപയോഗിച്ചത് മോഷ്ടിച്ച പാസ്‌പോര്‍ട്ട്...

മലേഷ്യന്‍ വിമാനം കാണാതായതിന് പിന്നില്‍ തീവ്രവാദികളോ ? രണ്ടു യാത്രക്കാര്‍ ഉപയോഗിച്ചത് മോഷ്ടിച്ച പാസ്‌പോര്‍ട്ട്...

Written By Unknown on 10 Mar 2014 | 12:10

മലേഷ്യന്‍ വിമാനം കാണാതായതിന് പിന്നില്‍ തീവ്രവാദികളോ ?
രണ്ടു യാത്രക്കാര്‍ ഉപയോഗിച്ചത് മോഷ്ടിച്ച പാസ്‌പോര്‍ട്ട്...
239 യാത്രക്കാരുമായി കോലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പോയ മലേഷ്യന്‍ വിമാനം തകര്‍ത്തത് തീവ്രവാദികളെന്ന സംശയം ബലപ്പെടുന്നു. ഇതില്‍ യാത്ര ചെയ്ത രണ്ട് യാത്രക്കാര്‍ ഉപയോഗിച്ചത് മോഷ്ടിച്ച പാസ്‌പോര്‍ട്ടാണെന്ന് വ്യക്തമായി. കൂടാതെ ടിക്കറ്റെടുത്ത 5 യാത്രക്കാര്‍ വിമാനത്തില്‍ കയറിയിട്ടില്ലെന്നും വ്യക്തമായതോടെയാണ് വിമാനം തീവ്രവാദികള്‍ റാഞ്ചിയോ എന്ന സംശയം ബലപ്പെട്ടത്. മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തവരെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. വിമാനത്തെക്കുറിച്ച് ഇപ്പോഴും യാതൊരുവിധ വിവരവും ലഭിച്ചിട്ടില്ല. വിമാനത്തിന് മുന്‍ നിശ്ചയിച്ച വ്യോമപാതയില്‍ നിന്നും ഈ വിമാനം മാറി സഞ്ചരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചനയുണ്ട്.   5 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 239 യാത്രക്കാരുമായി പോയ മലേഷ്യന്‍ വിമാനമാണ് കാണാതായത്.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved