Latest News :
Home » » കസ്തൂരി രംഗന്‍ ; നിലപാട് കടുപ്പിച്ച്് കോണ്‍ഗ്രസ് എം.

കസ്തൂരി രംഗന്‍ ; നിലപാട് കടുപ്പിച്ച്് കോണ്‍ഗ്രസ് എം.

Written By Unknown on 6 Mar 2014 | 15:29

 കസ്തൂരി രംഗനില്‍ വിജ്ഞാപനം വൈകുന്നത് യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നൂ....  കരട് വിജ്ഞാപനം വന്നില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്ന് കേരള കോണ്‍ഗ്രസ്(എം) വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം വീരപ്പമൊയ്‌ലിയുമായും മുഖ്യമന്ത്രിയുമായും ചെന്നിത്തലയുമായും ഫോണില്‍ സംസാരിച്ചെന്നും മാണി പ്രസ്താവനയില്‍ പറഞ്ഞു. വീരപ്പ മൊയ്‌ലിയുമായി മാണി വിഷയം ഫോണില്‍ ചര്‍ച്ച ചെയ്തു. ഇതേസമയം രാജിക്കാര്യം ഉന്നതാധികാരസമിതി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. കരട് വിജ്ഞാപനം ഇറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പി.ജെ.ജോസഫ് പറഞ്ഞു. കസ്തൂരി രംഗന്‍ കരട് വിജ്ഞാപനം പുറത്തിറങ്ങാന്‍ തടസവാദം ഉയരുന്ന കാര്യത്തില്‍ മുന്നണിയില്‍ തുടരുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് ആന്റണി രാജു പ്രതികരിച്ചു.  നിയമസാധുതയുള്ള വിജ്ഞാപനമാണ് മലയോര ജനത ആഗ്രഹിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു. കരട് വിജ്ഞാപനം ഇറക്കുന്ന കാര്യത്തില്‍ കബളിപ്പിക്കല്‍ നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളതെന്നും ആന്റണി രാജു പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഭൂമിയോളം ക്ഷമിച്ചു, ഇനി ക്ഷമിക്കാനാകില്ലെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved