Latest News :
Home » » കണ്ണൂര്‍ ; പെട്രോള്‍പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു.....

കണ്ണൂര്‍ ; പെട്രോള്‍പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു.....

Written By Unknown on 7 Mar 2014 | 12:50

ശമ്പളവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച സമരം പിന്‍വലിച്ചു. ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ. ശ്രീശന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി ലഭ്യമാക്കണമെന്ന നിര്‍ദേശം മാനേജ്‌മെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്നാണു പണിമുടക്ക് പിന്‍വലിച്ചത്. ഇതോടെ ഇന്നലെ വൈകുന്നേരം മുതല്‍ പമ്പുകള്‍ തുറന്നു പ്രവര്‍വര്‍ത്തിച്ചുതുടങ്ങി. ഒത്തുതീര്‍പ്പ് വ്യവസ്ഥപ്രകാരം നിലവില്‍ മിനിമം വേതനം ലഭിക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും 1400 രൂപയുടെവരെ വര്‍ധനയുണ്ടാകും. നിലവില്‍ മിനിമം വേതനം ലഭിക്കുന്ന ടൗണ്‍ മേഖലയിലെ തൊഴിലാളികളുടെ വേതനവര്‍ധന അതതു മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി ഒരു മാസത്തിനകം തീരുമാനമുണ്ടാക്കും. മിനിമം വേതനമായി തൊഴിലാളികള്‍ക്കു പ്രതിമാസം 70008000 ത്തിനു ഇടയിലുള്ള തുകയാണു ലഭിക്കുക. ശമ്പള വര്‍ധന എല്ലാ തൊഴിലാളികള്‍ക്കും ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കും.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved