Latest News :
Home » » നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണ വേട്ടയില്‍ 20 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി.

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണ വേട്ടയില്‍ 20 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി.

Written By Unknown on 13 Mar 2014 | 14:47

 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ രൂപീകരിച്ച പ്രത്യേക സംഘം നെടുമ്പാശേരിയില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി.
ഇന്നലെ രാത്രി ഏഴരയോടെ ചെന്നൈയില്‍ നിന്നു നെടുമ്പാശേരിയിലെത്തിയ ജെറ്റ് എയര്‍വേസിലെ യാത്രക്കാരനില്‍ നിന്നാണ് ഒരു കിലോ വീതമുള്ള 20 സ്വര്‍ണ്ണബാറുകള്‍ പിടിച്ചെടുത്തത്. തൃശൂരിലെ ഒരു ജ്വല്ലറിയുടെ ഡയറക്ടറെന്നു സ്വയം പരിചയപ്പെടുത്തിയ ആന്റണി കോളിന്‍സ് ആണ് പിടിയിലായത്. വ്യാപാരാവശ്യത്തിനുള്ള സ്വര്‍ണ്ണമാണിതെന്ന് ആന്റണി കോളിന്‍സ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ സ്രോതസ് വെളിപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയാണ്. ആദായനികുതി ഓഫീസര്‍ വിശ്വനാഥ പണിക്കരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണക്കട്ടി പിടികൂടിയത്. ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ എം.ജി. രാജമാണിക്യം കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത കേന്ദ്ര ജീവനക്കാരുടെ യോഗത്തിലാണു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണമൊഴുക്കും മറ്റും തടയുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved