ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ഠ്യമാണെന്നും ഇപ്പോള്‍ തേടിവരുന്നത് വോട്ടുകിട്ടാന്‍ വേണ്ടി മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു. തന്നെ കാണാന്‍ രൂപതാ ആസ്ഥാനത്തെത്തിയ ഡീനിന്റെ മുന്നില്‍ വച്ചാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമങ്ങളോടു സംസാരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പകത്വ കാണിക്കാതെ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. പി.ടി. തോമസിനെ പുറത്താക്കിയത് സഭയല്ല, ജനങ്ങളാണ് വെറുത്തത്. പട്ടയവിഷയത്തില്‍ ധാര്‍ഷ്ഠ്യം കാട്ടിയ റവന്യൂ മന്ത്രിയെ പറിച്ചെറിയണമെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. അതേസമയം ബിഷപ്പിന് രക്തസമ്മര്‍ദ്ദം കൂടിയതിനാാണ് ഇങ്ങനെ പ്രതികരിച്ചതെന്നും അത് ശകാരിച്ചതല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് പി.ടി തോമസ് പ്രതികരിച്ചു.
