Latest News :
Home » » സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റത്തിന് സാധ്യത,

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റത്തിന് സാധ്യത,

Written By Unknown on 10 Mar 2014 | 13:59

ആര്‍എസ്പി വിട്ടു പോയതിന് പിന്നാലെ ലോക്‌സഭ സീറ്റ് ആവശ്യം ശക്തമാക്കിയ ജനതാദളിന് സീറ്റ് നല്‍കാന്‍ എല്‍ഡിഎഫില്‍ ഏകദേശ ധാരണയായി. സിപിഎമ്മിന്റെ ഒരു സീറ്റാവും ജനതാദളിന് നല്‍കുക. ഏത് സീറ്റാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയിലും മാറ്റം വന്നേക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം ബുധനാഴ്ച വീണ്ടും ചേരുന്നുണ്ട്.  ഈ യോഗത്തിന് ശേഷമാവും അന്തിമ തീരുമാനമെടുക്കുക. ആര്‍എസ്പി വിട്ടുപോയതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്‌തോയെന്ന ചോദ്യത്തിന് ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമുണ്ടോയെന്നായിരുന്നു സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിന്റെ മറുപടി. യോഗത്തില്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ജനതാദള്‍ ഉറച്ചു നിന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ നാല് സീറ്റില്‍ തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. ജനതാദളിന് സീറ്റ് നല്‍കാന്‍ രാവിലെ ചേര്‍ന്ന് സിപിഎം അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. സീറ്റ് ആവശ്യമുന്നയിച്ച മുന്നണിയിലെ മറ്റ് കക്ഷികളെ പ്രത്യേകം ചര്‍ച്ചയ്ക്ക് വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഐഎന്‍എല്‍, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്നതിനെ സിപിഎം എതിര്‍ത്തു. ഇരു പാര്‍ട്ടികളും തമ്മില്‍ സഹകരണം തുടരാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved