Latest News :
Home » » കോട്ടയം എന്‍ .എസ് .എസ് . യൂണിയന് നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കോട്ടയം എന്‍ .എസ് .എസ് . യൂണിയന് നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Written By Nair News Online on 20 Mar 2014 | 15:21

കോട്ടയം: നവീകരിച്ച കോട്ടയം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള നിര്‍വഹിച്ചു. എന്‍.എസ്.എസ്. ശതാബ്ദിവര്‍ഷത്തില്‍ കോട്ടയം യൂണിയന് അഭിമാനം പകരുന്നതായി ഓഫീസ് സമുച്ചയമെന്ന് വിശ്വനാഥന്‍പിള്ള പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടനസമ്മേളനത്തില്‍ എന്‍.എസ്.എസ്. സോഷ്യല്‍ സര്‍വീസ് വിഭാഗം സെക്രട്ടറി വി.വി.ശശിധരന്‍ നായര്‍, മനുഷ്യവിഭവശേഷി സെക്രട്ടറി കെ.ആര്‍.രാജന്‍, എന്‍.എസ്.എസ്. ആധ്യാത്മികപഠനകേന്ദ്രം സ്‌പെഷല്‍ ഓഫീസര്‍ ജി.വിശ്വനാഥന്‍ നായര്‍, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, രാധ വി.നായര്‍, കാണക്കാരി രവി, ടി.സി. രാധാകൃഷ്ണന്‍നായര്‍, എസ്. ശശികുമാര്‍, സുമതിക്കുട്ടിയമ്മ, യൂണിയന്‍ വൈസ്​പ്രസിഡന്റ് എം.ജി. ചന്ദ്രശേഖരന്‍നായര്‍, സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
യൂണിയന്‍ ഓഫീസുകള്‍, ആധ്യാത്മിക പഠനകേന്ദ്രം, മന്നം സ്വാശ്രയസംഘം, മനുഷ്യവിഭവശേഷി വിഭാഗം തുടങ്ങിയവയ്ക്ക് രണ്ടുനിലകളിലായി എല്ലാവിധ സൗകര്യങ്ങളോടെയും ഓഫീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരുപതു ലക്ഷത്തിലേറെ രൂപ നവീകരണത്തിനു ചെലവിട്ടതായി യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍നായര്‍ അറിയിച്ചു.
Share this article :
 
Copyright © 2014. Nair News Online - All Rights Reserved