Latest News :
Home » » കാഞ്ഞങ്ങാട് ജോലിക്കിടയില്‍ ബാറ്ററി പൊട്ടിത്തെറിച്ച് കാഴ്ച്ച നഷ്ടപ്പെട്ട യുവാവിന് 2.21 ലക്ഷം രൂപ നഷ്ട പരിഹാരം.

കാഞ്ഞങ്ങാട് ജോലിക്കിടയില്‍ ബാറ്ററി പൊട്ടിത്തെറിച്ച് കാഴ്ച്ച നഷ്ടപ്പെട്ട യുവാവിന് 2.21 ലക്ഷം രൂപ നഷ്ട പരിഹാരം.

Written By Unknown on 11 Mar 2014 | 12:43

കാഞ്ഞങ്ങാട് ജോലിക്കിടയില്‍ ട്രാക്ടറില്‍ നിന്നു ബാറ്ററി പൊട്ടിത്തെറിച്ചു ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട യുവാവിന് 2,21,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കാസര്‍ഗോഡ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ കോടതി ജഡ്ജി എം.ജെ. ശക്തിധരനാണ് 2.21 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ചത്. കിഴക്കുംകരയിലെ ദിനേശന് ട്രാക്ടറിന്റെ ഇന്‍ഷ്വറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയാണു നഷ്ടപരിഹാരം നല്‍കേണ്ടത്. 2007 സെപ്റ്റംബര്‍ 14ന് മാവുങ്കാല്‍ അംബിക ഓട്ടോ ഇലക്ട്രിക് വര്‍ക്‌സ് ആന്റ് ബാറ്ററി പാലസ് എന്ന സ്ഥാപനത്തില്‍ ട്രാക്ടറിന്റെ ബാറ്ററി റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു ദിനേശന്റെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ദിനേശന് എട്ട് ശതമാനം പലിശ നിരക്കില്‍ കോടതി ചെലവോടുകൂടി നഷ്ടപരിഹാരം നല്‍കണമെന്നാണു വിധി.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved