അത്‌ലറ്റികൊ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദ മത്സരത്തില്‍ അത്‌ലറ്റികൊ എസി മിലാനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഡീഗോ കോസ്റ്റയുടെ ഇരട്ട ഗോളാണ് സ്പാനിഷ് വമ്പന്‍മാര്‍ക്ക് ജയം നേടിക്കൊടുത്തത്. ആദ്യ പാദത്തില്‍ അത്‌ലറ്റികൊ, മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ആഴ്‌സണലിനോട് 11ന്റെ സമനില വഴങ്ങിയെങ്കിലും 31 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് ജര്‍മ്മന്‍ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ബയേണിന് വേണ്ടി ബാസ്റ്റിയന്‍ ഷ്വയിന്‍ സ്‌റ്റെയ്ഗറും ആഴ്‌സണലിന് വേണ്ടി ലൂക്കാസ് പെഡോള്‍സ്‌കിയും സ്‌കോര്‍ ചെയ്തു.
