Latest News :
Home » » മഅദനിയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി 28ലേക്ക് മാറ്റിവച്ചു....

മഅദനിയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി 28ലേക്ക് മാറ്റിവച്ചു....

Written By Unknown on 14 Mar 2014 | 12:30

സ്‌ഫോടനക്കേസില്‍ ബാംഗളൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ജാമ്യാപേക്ഷ ഈ മാസം 28ന് പരിഗണിക്കും. ചികിത്സ നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് മഅദനി പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. ജനുവരി 29ന് മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി ഒരാഴ്ച്ചയ്ക്കകം മഅദനിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി തുടര്‍ചികില്‍സയെക്കുറിച്ച് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ ഇതിന് തയാറായിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കേരളത്തില്‍ ചികില്‍സ തേടുന്നതിന് ജാമ്യം അനുവദിക്കണമെന്നുമാണ് മഅദനിയുടെ ആവശ്യം . മഅദനിയുടെ ജാമ്യഹര്‍ജിയിന്മേലുള്ള സുപ്രീംകോടതി തീരുമാനമനുസരിച്ചായിരിക്കും പി.ഡി.പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കുക.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved