Latest News :
Home » » 'സത്യമേവ ജയതേ' വിരുദ്ധ പ്രചരണത്തിനെതിരെ അമീര്‍ഖാന്‍ പരാതി നല്‍കി .....

'സത്യമേവ ജയതേ' വിരുദ്ധ പ്രചരണത്തിനെതിരെ അമീര്‍ഖാന്‍ പരാതി നല്‍കി .....

Written By Unknown on 10 Mar 2014 | 15:50

സാമൂഹിക വിഷയങ്ങളില്‍ ഊന്നിയുള്ള ടിവി പരിപാടിയായ സത്യമേവ ജയതേയ്‌ക്കെതിരെയും തനിക്കെതിരെയും സോഷ്യല്‍ മീഡിയകളിലൂടെ  നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ മുംബൈ പോലീസില്‍ പരാതി നല്‍കി. പ്രത്യേക മതവിഭാഗത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിലേക്കാണ് ടിവി ഷോയിലൂടെ ലഭിക്കുന്ന സംഭാവനകള്‍ പോകുന്നതെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നതെന്ന് ആമിര്‍ പരാതിയില്‍ പറയുന്നു. ടിവി ഷോയിലൂടെ ലഭിക്കുന്ന പണം സമൂഹത്തിലെ അര്‍ഹരായവര്‍ക്കാണ് നല്‍കുന്നതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ആമിര്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പറഞ്ഞു. ആമിറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ ആണ് അന്വേഷണം നടത്തുന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved