ഇന്നത്തെ (27-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 27-3-2014 (1891 മീനം 13 )
നക്ഷത്രം: തിരുവോണം (ഇന്ന് രാവിലെ 08.55.04 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ അവിട്ടം)
കൂറ് (രാശി): മകരക്കൂര്‍, രാശ്യാധിപന്‍
രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
ആഴ്ച: വ്യാഴം
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ഏകാദശി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.04 - 12.26 & 12.30 - 12.52.
കൃത്യം മദ്ധ്യാഹ്നം: 12 മണി, 28 മിനിട്ട്, 54 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 1.59 മുതല്‍ 3.29 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
തിരുവോണം - ചില പ്രധാന വിവരണം:
*********************************
ഗണം: ദേവഗണം
നക്ഷത്രദേവത: മഹാവിഷ്ണു
നക്ഷത്രദേവതാമന്ത്രം: "ഓം വിഷ്ണവേ നമ:"
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: എരുക്ക്
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).