ലഫ്റ്റനന്റ് ഗവര്‍ണറുടെ ശുപാര്‍ശ പരിഗണിച്ച് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചു. മുന്‍മുഖ്യമന്ത്രി ഷീലാ ദിക്ഷിതിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും അഴിമതി കേസുകളില്‍ നിന്ന് രക്ഷിക്കാനാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതെന്ന് ആം ആദ്മി ആരോപിച്ചു. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഴിമതി കേസുകളിലെ എഫ്‌ഐആര്‍ മരവിപ്പിക്കുന്നതിനും പ്രതികളെ രക്ഷിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും എഎപി. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ രാജി വെച്ചതിന് ശേഷം കോണ്‍ഗ്രസോ ബിജെപിയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ അസംബ്ലി പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് നിയമം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നാണ് എഎപി പറയുന്നത്.
