Latest News :
Home » » യുഡിഎഫ് വിട്ടാല്‍ ജോസഫിന് എല്‍ഡിഎഫിലേക്ക് സ്വാഗതം ; എം എം മണി.

യുഡിഎഫ് വിട്ടാല്‍ ജോസഫിന് എല്‍ഡിഎഫിലേക്ക് സ്വാഗതം ; എം എം മണി.

Written By Unknown on 25 Feb 2014 | 12:08

പി.ജെ. ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജോസഫ് ഭരണത്തില്‍ നിന്നും രാജിവെയ്ക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജിനെ യുഡിഎഫ് വിടാതെ പിന്തുണയ്ക്കില്ലെന്നും എം എം മണി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിന്റെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിലപാടിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് എം.എം.മണി പി.ജെ.ജോസഫിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തത്. നിലപാടില്‍ ആത്മാര്‍ത്ഥയുണ്ടങ്കില്‍ സര്‍ക്കാരില്‍ നിന്ന് രാജിവച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അങ്ങിനെ മുന്നണി വിട്ടാല്‍ ജോസഫിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്നും മണി പറഞ്ഞു.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved