ദയാവധം നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച പൊതു ത്‌ല്പര്യ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിലപാടിന് എതിരാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന് ദയാവധം ചേര്‍ന്നതല്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്തവരെ മരണത്തിന് കീഴടങ്ങാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള കോമണ്‍കോസ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.
