Latest News :
Home » » മലപ്പുറം സ്‌കൂള്‍ വിനോദയാത്രാ ബസ്സും കാറും കൂട്ടിയിടിച്ച് 43 പേര്‍ക്ക് പരിക്ക്.

മലപ്പുറം സ്‌കൂള്‍ വിനോദയാത്രാ ബസ്സും കാറും കൂട്ടിയിടിച്ച് 43 പേര്‍ക്ക് പരിക്ക്.

Written By Unknown on 14 Feb 2014 | 11:52

സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ച് 43 പേര്‍ക്ക് പരിക്ക്. മലപ്പുറത്ത് മഞ്ചേരിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്.  സ്‌കൂള്‍ വിനോദയാത്രാ ബസ്സ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം. പെരുവള്ളൂര്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ്സാണ് മഞ്ചേരിക്ക് സമീപം കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയി മടങ്ങിവരികയായിരുന്ന നാലു ബസ്സുകളില്‍ ഒന്നാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 43 ഓളം പേര്‍ക്ക് പരുക്കേറ്റു. 26 പേരെ ജനറല്‍ ആശുപത്രിയിലും നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved