Latest News :
Home » » ലോക്‌സഭാ തിരഞ്ഞെടുപ്പിന് 3,500 കോടി രൂപ ചെലവാകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് 3,500 കോടി രൂപ ചെലവാകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍.

Written By Unknown on 18 Feb 2014 | 12:06


വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 3500 കോടി രൂപ ചെലവാകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. സുരക്ഷാ ചുമതലകള്‍ക്ക് ചെലവാകുന്ന തുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്ന തുകയും ഒഴികെയുള്ള തുകയാണിതെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എത്രത്തോളം ചെലവ് വരുമെന്നതിനെക്കുറിച്ച് പഠനം നടത്തിയശേഷമാണ് ഇലക്ഷന്‍ കമ്മീഷന്‍ ഈ വിവരം പുറത്തുവിട്ടത്. എല്ലാ സംസ്ഥാനങ്ങളും ചെലവാകുന്ന തുകയുടെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ചെലവാകുന്ന തുക കൂടുകയോ കുറയുകയോ ചെയ്യാമെന്നും ഇത് ഏകദേശ കണക്ക് മാത്രമാണെന്നുംഇലക്ഷന്‍ കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 2009ലെ ഇലക്ഷന് 1400 കോടിയാണ് രൂപ ചെലവായിരുന്നത്. ഇതിന്റെ 150 ശതമാനത്തോളം കൂടുതലാണ് ഈ ലോക്‌സഭ ഇലക്ഷനില്‍ ചെലവാകാന്‍ സാധ്യത. എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ രാജ്യാത്തകമാനം പ്രചരണം നടത്തുന്നുണ്ട്. പരസ്യങ്ങള്‍, തെരുവ് നാടകങ്ങള്‍, അല്ലാതെയുള്ള പ്രചരണങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. അതെല്ലാമുള്‍പ്പെടെയുള്ള തുകയാണ് മൊത്തം ചെലവായി കണക്കാക്കുന്നത് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇലക്ഷനില്‍ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക, പ്രതിഫലം നല്‍കുക, യാത്ര ചിലവ് നല്‍കുക, മറ്റ് ചെലവുകള്‍ നടത്തുക ഇതെല്ലാം ഇലക്ഷന്‍ കമ്മീഷന്റെ ചെലവിന്റെ ഭാഗമായി വരുന്നതാണ്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved