Latest News :
Home » » കണ്ണൂരില്‍ പെരിങ്ങത്തൂരില്‍ ബിജെപി ഓഫീസ് കത്തിച്ചൂ.....

കണ്ണൂരില്‍ പെരിങ്ങത്തൂരില്‍ ബിജെപി ഓഫീസ് കത്തിച്ചൂ.....

Written By Unknown on 21 Feb 2014 | 13:58

പാനൂര്‍ പെരിങ്ങത്തൂരില്‍ ബിജെപി , ബിഎംഎസ് ഓഫീസുകള്‍ കത്തിച്ചു. ഇന്ന് പുലര്‍ച്ചെ 1 മണിയോടു കൂടിയാണ് സംഭവം. പെരിങ്ങത്തൂര്‍ ടൗണിലെ ബിജെപി ഓഫീസും ബിഎംഎസ് മേഖലാ ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് കത്തിച്ചത്. കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങത്തൂര്‍ ടൗണില്‍ ബിജെപിയുടെ നേതൃത്വത്തിലും പെരിങ്ങളം കരിയാട് പഞ്ചായത്തുകളില്‍ ബിഎംഎസ്സിന്റെ നേതൃത്വത്തിലും രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താലാചരിക്കുകയാണ്. വന്‍ പോലീസ് സന്നാഹമാണ് ഇവിടെ ക്യമ്പ് ചെയ്തിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മുമ്പ് ഈ ഓഫീസുകള്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഓഫീസുകള്‍ കത്തിയത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved