Latest News :
Home » » കണ്ണൂര്‍ ആയിത്തറ മമ്പറത്േത് ആര്‍എസ്എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്.

കണ്ണൂര്‍ ആയിത്തറ മമ്പറത്േത് ആര്‍എസ്എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്.

Written By Unknown on 24 Feb 2014 | 16:56

കണ്ണൂര്‍ ആയിത്തറ മമ്പറത്ത് ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ പ്രചരണ പ്രമുഖ് കെ സി പ്രജിലിന്റെ ആയിത്തറ മമ്പറത്തെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. ബോംബേറില്‍ വീടിന്റെ വാതില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ജനല്‍ച്ചില്ലുകളും ഉള്ളിലുള്ള കസേരകളും മറ്റും തകര്‍ന്നു. ബോംബേറില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല .രണ്ടു ബോംബുകളാണ് വീടിനു നേരെ എറിഞ്ഞത്. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന്കൂത്തുപറമ്പ് സിഐ സ്ഥലത്ത് ക്യമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിനു പിന്നില്‍ സിപിഐഎമ്മാണെന്ന് ആര്‍എസ്എസ് ആരോപിച്ചു.





Share this article :
 
Copyright © 2014. Nair News Online - All Rights Reserved