Latest News :
Home » » സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു.

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു.

Written By Unknown on 20 Feb 2014 | 11:55


പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച രണ്ടുമണിക്ക് ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു രഘുകുമാര്‍. മൃതദേഹം ചെന്നൈയിലെ ബന്ധുവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ ബസന്റ് നഗറിലെ പൊതുശ്മശാനത്തില്‍ നടക്കും. 65 ചിത്രങ്ങള്‍ക്ക് രഘുകുമാര്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. താളവട്ടം, മായാമയൂരം, ബോയിംഗ് ബോയിംഗ്, ശ്യാമ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധേയമാണ്. തബലിസ്റ്റായാണ് കോഴിക്കോടുകാരനായ രഘുകുമാര്‍ ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവന്നത്. കോഴിക്കോട്ടെ പൂതേരി തറവാട്ടില്‍ ജനിച്ച രഘുകുമാര്‍ 1979ല്‍ ഇശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. താളവട്ടം, വന്ദനം, ബോയിംഗ് ബോയിംഗ്, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, ശ്യാമ, മായാമയൂരും തുടങ്ങിയ നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് രഘുകുമാര്‍ ഈണം നല്‍കിയിട്ടുണ്ട്. ശ്യാമയിലെ 'ചെമ്പരിത്തിപ്പൂവേ ചൊല്ലൂ', താളവട്ടത്തിലെ 'പൊന്‍വീണ', മായാമയൂരത്തിലെ 'കൈക്കുടന്ന നിറയെ' തുടങ്ങി ഇന്നും മലയാളികള്‍ നെഞ്ചേറ്റുന്ന നിത്യഹരിത ഗാനങ്ങള്‍ രഘുകുമാറിന്റേതാണ്. ഭവാനിയാണ് ഭാര്യ. മക്കള്‍ : ഭാവന, ഭവിത. സഹോദരങ്ങള്‍: പ്രസന്ന, വിജയകുമാര്‍. സംസ്‌കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് ചെന്നൈയില്‍ വെച്ച് നടക്കും.




Share this article :
 
Copyright © 2014. Nair News Online - All Rights Reserved