ഇന്നത്തെ (18-2-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
തീയതി: 18-2-2014 (1189 കുംഭം 6 )
നക്ഷത്രം: അത്തം ( രാവിലെ 07.43.35 സെക്കന്‍റ് മുതല്‍ നാളെ രാവിലെ 9.16.45 സെക്കന്‍റ് വരെ)
ആഴ്ച: ചൊവ്വ
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ഷഷ്ഠി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.13 - 12.35 & 12.39 - 1.01 (പകല്‍)
കൃത്യം മദ്ധ്യാഹ്നം: 12 മണി, 37 മിനിട്ട്, 22 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 3.33 മുതല്‍ 5.01 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
അത്തം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
കൂറ് (രാശി): കന്നി
രാശ്യാധിപന്‍: ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ആദിത്യന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം സവിത്രേ നമ:"
മൃഗം: പോത്ത്
പക്ഷി: കാകന്‍
വൃക്ഷം: അമ്പഴം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
By: https://www.facebook.com/anilvelichappadan