Latest News :
Home » , » ദേവസ്വം ഓര്‍ഡിനന്‍സ്: സര്‍ക്കാര്‍ തീരുമാനം വൈകി വന്ന ന്യായം - അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍

ദേവസ്വം ഓര്‍ഡിനന്‍സ്: സര്‍ക്കാര്‍ തീരുമാനം വൈകി വന്ന ന്യായം - അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍

Written By Nair News Online on 25 Jan 2014 | 21:24



വരാപ്പുഴ: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. കോട്ടുവള്ളി 1034-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം എന്‍.എസ്.എസ്.ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം വൈകി വന്ന ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ആര്‍. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ശതാബ്ദി സ്മാരകമായി വ്യാപാര സമുച്ചയമാണ് നിര്‍മിക്കുന്നത്.

കടപ്പാട് . മാതൃഭൂമി ന്യൂസ്‌
Share this article :
 
Copyright © 2014. Nair News Online - All Rights Reserved