ചിറയിന്‍കീഴ്: കിഴുവിലം ഊരൂട്ടുമണ്ഡപം ക്ഷേത്രത്തിന് സമീപം 379-ാം നമ്പര്‍ എന്‍.എസ്.എസ്. കടയറ കരയോഗത്തിനുവേണ്ടി കിഴുവിലം ഊരൂട്ടുമണ്ഡപം പനയത്തറ വീട്ടില്‍ തുളസീധരന്‍ നായര്‍ സൗജന്യമായി വസ്തു നല്‍കി.
ചടങ്ങില്‍ തുളസീധരന്‍ നായരെ കരയോഗം പ്രസിഡന്റ് ജി. കൃഷ്ണന്‍കുട്ടി നായര്‍ ആദരിച്ചു. സെക്രട്ടറി മുരളീധരന്‍ നായര്‍, മധുസൂദനന്‍ നായര്‍, ബാഹുലേയന്‍, പ്രമോദ്, എം.എസ്. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.