Latest News :
Home » , » ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്റെ വളര്‍ച്ച തെളിയിച്ച സമ്മേളനം

ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്റെ വളര്‍ച്ച തെളിയിച്ച സമ്മേളനം

Written By Nair News Online on 16 Jan 2014 | 23:22





കട്ടപ്പന: ഹൈറേഞ്ച് നായര്‍ മഹാസമ്മേളനം ഹൈറേഞ്ച് യൂണിയന്റെ പുതുസംരംഭങ്ങളുടെ ഉദ്ഘാടന വേദിയായി. രാജകുമാരി എന്‍.എസ്.എസ്. കോളേജില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പലിന് താക്കോല്‍ നല്‍കിക്കൊണ്ട് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നിര്‍വഹിച്ചു. രാജാക്കട്, അമരാവതി, കരയോഗമന്ദിരങ്ങളുടെ ഉദ്ഘാടനവും ചേറ്റുകുഴി, നത്തുകല്ല്, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, പാടിപ്പാറ, വലിയകണ്ടം കരയോഗങ്ങള്‍ പുതുതായി പണിയുന്ന ശതാബ്ദി സ്മാരകമന്ദിരങ്ങളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ നിര്‍വഹിച്ചു.

വനിതാ സ്വാശ്രയസംഘങ്ങള്‍ക്കും സ്വയംസംരംഭകത്വ ഗ്രൂപ്പുകള്‍ക്കുമുള്ള വായ്പാവിതരണവും വനിതകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും സമുദായാംഗങ്ങള്‍ക്കുള്ള ചികിത്സാസഹായ വിതരണവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും സമ്മേളനത്തില്‍ നടന്നു.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved